മികച്ച പാമ്പുപിടുത്തക്കാരന്‌ 10000 രൂപ ക്യാഷ് അവാര്‍ഡ്

പത്തനംതിട്ട| WEBDUNIA|
PRO
PRO
പത്തനംതിട്ട ജില്ലയിലെ മികച്ച പാമ്പ് പിടിത്തക്കാരനുള്ള 10000 രൂപയുടെ കാഷ് അവാര്‍ഡിന്‌ ഉതിമൂട്ടിലെ മാത്യു വി ജോര്‍ജ് അര്‍ഹനായി.

വീടുകളിലും ജവാസകേന്ദ്രങ്ങളിലും മറ്റും വന്നുപെടുന്ന പാമ്പുകളെ പൊതുജന സുരക്ഷയും പാമ്പുകളുടെ സംരക്ഷണവും മുന്‍നിര്‍ത്തി സുരക്ഷിതമായി പിടിച്ച് വനപ്രദേശത്ത് എത്തിക്കുന്നതില്‍ വ്യാപൃതരായിട്ടുള്ള നിസ്വാര്‍ത്ഥമതികളായ വ്യക്തികള്‍ക്ക് അവരുടെ സേവത്തിനുള്ള അംഗീകാരമായി വനം വകുപ്പ് നല്‍കുന്നതാണ് ഈ അവാര്‍ഡ്.

അവാര്‍ഡ് തുകയും അനുമോദനപത്രവും മേയ് 30 ന്‌ ഉച്ചയ്ക്ക് 12 ന്‌ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ് കോമ്പൌണ്ടിലുള്ള ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തില്‍ നടത്തുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പി ബി ഓമനക്കുട്ടന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :