മാവോയിസ്റ്റ് ഭീഷണി; പോരാട്ടം നേതാവ് അറസ്റ്റില്‍

വയനാട്‌| WEBDUNIA|
PRO
PRO
വയനാട്ടില്‍ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരെ അനുകൂലിച്ച്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ‘പോരാട്ടം’ നേതാവ് അറസ്റ്റില്‍. പോരാട്ടം നേതാവ് സി കെ ഗോപാലനാണ് അറസ്റ്റിലായത്. മാവോയിസ്റ്റ്‌ വിപ്ലവത്തെയും അതിനു വേണ്ടി പോരാടുന്നവരെയും സഹായിക്കണമെന്നാണ്‌ പോസ്റ്ററില്‍ ആഹ്വാനം ചെയ്തുന്നത്‌. തിരുനെല്ലി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം, കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം പരിശോധന തുടങ്ങി. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിക്കു സമീപം ചിറ്റാരി കോളനിയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ്‌ സംഘം എത്തിയെന്നാണ് വിവരം.

ഒരു സ്ത്രീയും മലയാളിയുമടക്കമുള്ള ആയുധധാരികളായ സംഘമാണ് ചിറ്റാരികോളനിയില്‍ എത്തിയത്. കോളനിയിലെ വീട്ടുകാരെ സമീപിച്ച്‌ തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും നിങ്ങളെ ആക്രമിക്കില്ലെന്നും അരിയും മറ്റു സാധനങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടു. വീടുകളില്‍ അരിയില്ലെന്നു പറഞ്ഞപ്പോള്‍ കോളനിയിലെ ബാബു എന്നയാളോട്‌ സമീപത്തെ കടയില്‍ പോയി അരി വാങ്ങി നല്‍കാന്‍ നിര്‍ദേശിച്ചു. ഇയാള്‍ അരിയും പലചരക്കു സാധനങ്ങളും വാങ്ങി ഇവര്‍ക്കു നല്‍കി.

തുടര്‍ന്ന് സാധനങ്ങളുടെ വില ഇവര്‍ ബാബുവിന് നല്‍കി. ചിലര്‍ മൊബെയിലില്‍ പടമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കുയര്‍ത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സാധനങ്ങളുമായി സംഘം വനത്തിലേക്കു തന്നെ തിരിച്ചുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :