മാവോയിസ്റ്റ് ബന്ധത്തില്‍ മാവേലിക്കരയില്‍ അറസ്റ്റിലായവരുടെ കേസ് എന്‍ഐഎയ്ക്ക്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു മാവേലിക്കരയില്‍ അറസ്റ്റിലായ അഞ്ചുപേരുടെ കേസ് എന്‍ ഐ എ അന്വേഷിക്കുവാന്‍ തീരുമാനമായി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2012 ഡിസംബര്‍ 29നു മാവേലിക്കരയില്‍ യോഗം കൂടിയ 5 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ കുട്ടികളെയടക്കം റിക്രൂട്ട് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
തമിഴ്‌നാട് സ്വദേശിയും ആണവ ശാസ്ത്രജ്ഞനുമായ ഗോപാല്‍, മലയാളികളായ ഷിയാസ് സലീം, ബാഹുലേയന്‍, ദേവരാജന്‍, രാജേഷ് മാധവന്‍ എന്നിവരെയാണ് അന്ന് അറസ്റ്റു ചെയ്തത്. മാവോയിസ്റ്റുകളായ രൂപേഷ്- ഷൈനി ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ഇവരോടൊപ്പം അറസ്റ്റു ചെയ്തിരുന്നു.
പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബേര്‍റ്റി എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായിട്ടുള്ളവര്‍. എന്നാല്‍ ആരോപണം തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടിരുന്നു.
ഈ കേസാണ് കേന്ദ്രം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നത്.