മാധ്യമങ്ങളെ വിലക്കണമെന്ന എജിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
കൊച്ചി|
WEBDUNIA|
PRO
സോളാര്‍ കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന എജിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സോളാര്‍ കേസില്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന എജിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. കേസില്‍ അന്വേഷണ തലവനായ എഡിജിപി എ ഹേമചന്ദ്രന്റെ ചുമതലയെന്തെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു.
അന്വേഷണ മേല്‍നോട്ടമെന്നാല്‍ കര്‍ട്ടനു പിന്നില്‍ പ്രവര്‍ത്തിക്കലാണോയെന്നും കോടതി ചോദിച്ചു.ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ച് ആണ് രണ്ട് ജാമ്യാപേക്ഷകളും പരിഗണിക്കുന്നത്.നേരത്തെ ഇതേ ബഞ്ച് തന്നെ ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയിരുന്നു.