സോളാര്‍കേസിലെ തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് സരിത. ഇനി തന്നെ കാണാന്‍ അമ്മയെ മാത്രം അനുവദിച്ചാല്‍ മതിയെന്നും സരിത പറഞ്ഞു. ഇതിനിടയ്ക്ക് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്‌ണന്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെ വക്കാലത്തൊഴിഞ്ഞു.
സരിതയുടെ മൊഴി ഒതുക്കാന്‍ ചില നേതാക്കളുമായി ഫെനി കോടിക്കണക്കിന് രൂപയുടെ വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്നാണ് ഫെനി വക്കാലത്ത് ഒഴിയുന്നത്.
തനിക്ക് സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ല എന്നും കേസിനെ കുറിച്ചുളള വാര്‍ത്തകള്‍ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു. ടീം സോളാറിന്റെ ലീഗല്‍ അഡ്വൈസറായിരുന്നു ഫെനി.
സരിത മൊഴി നല്‍കും വരെ ഫെനി ബാലകൃഷ്‌ണനെ കാണുന്നതില്‍ നിന്ന് വിലക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സരിതയുടെ മൊഴിയെ സ്വാധീനിക്കാതിരിക്കാനായിരുന്നു താല്‍ക്കാലിക വിലക്ക്.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്ന് കോടതി പറഞ്ഞിരുന്നു. ബാഹ്യസമ്മര്‍ദ്ധളുണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞിരുന്നു.