കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (17:42 IST)
തുറന്ന കോടതിയില്‍ വാദം നടക്കുന്നതിനിടെ മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സി ജെ എം കോടതി നടപടിക്കെതിരെ ഹൈക്കോടതി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദ്ദേശം നല്കി.
തുറന്ന കോടതിയില്‍ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിലവില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഒന്നുമില്ല. ഈ സാഹചര്യത്തിലായിരുന്നു സി ജെ എം കോടതി മാധ്യമങ്ങളെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടത്.
ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദ്ദേശം നല്‍കി. എറണാകുളം സി ജെ എമ്മിനെ ഇക്കാര്യം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.