കൊച്ചി|
jibin|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (11:32 IST)
ചോദ്യപേപ്പർ വിവാദത്തെ തുടർന്നു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികൾക്കു നല്‍കിയ കോടതിവിധിയിൽ തൃപ്തരല്ലെന്നും. ഇതിനാല്‍ പ്രതികൾക്കു ശിക്ഷ കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കേസിൽ എൻഐഎ അപ്പീൽ വൈകാതെ സമർപ്പിച്ചേക്കും.
പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ളവ ബോധ്യപ്പെട്ടു. എന്നിട്ടും താരത്യമേന കുറഞ്ഞ ശിക്ഷയായ എട്ടുവർഷമാണ് 10 പ്രതികൾക്കും നൽകിയത്. ഇതിനെതിരെയാണ് എൻഐഎ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 10 പ്രതികൾക്ക് എട്ടു വർഷം വീതം കഠിനതടവും പിഴയും മൂന്നു പ്രതികൾക്കു രണ്ടു വർഷം വീതം കഠിനതടവുമാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി വിധിച്ചത്. 18 പേരെ വെറുതെ വിട്ടിരുന്നു.