മാധ്യമ പ്രവര്‍ത്തകരെ പേടിച്ച് സൂര്യനെല്ലിക്കേസ് പ്രതി ഓടിക്കയറിയത് കലക്ട്രേറ്റില്‍

കോട്ടയം| WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസില്‍ ജാമ്യമെടുക്കാന്‍ രഹസ്യമായി എത്തിയ പ്രതി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ കലക്ട്രേറ്റിലേക്ക് ഓടി രക്ഷപ്പെട്ടു. കേസിലെ ഇരുപത്തിരണ്ടാം പ്രതി കിഴതടിയൂര്‍ ഇല്ലിമൂട്ടില്‍ ജിജിയാണ് കലക്ട്രേറ്റിലെ പല ഓഫീസുകളിലും ചെന്ന് ഒളിക്കാന്‍ ശ്രമിച്ചത്.

എങ്ങും രക്ഷയില്ലാതായപ്പോള്‍ കലക്ടറുടെ ചേംബറിലേക്ക് കയറാമെന്നായി. ഈ സമയമായപ്പോഴേക്കും പൊലീസ് പിന്നാലെ എത്തി. പിടിച്ചു നിര്‍ത്തി കാര്യം തിരക്കി. കോടതിയില്‍ എത്തിയതാണന്ന വിശദീകരണം പറഞ്ഞു. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ വാഹനത്തിലേക്ക് എത്തി മടങ്ങി.

പല പ്രതികള്‍ക്കും മാധ്യമങ്ങളെ കണ്ടപ്പോള്‍ വെപ്രാളമായിരുന്നു. കലക്ട്രേറ്റിലെ സൂര്യനെല്ലി പ്രത്യേക കോടതിയിലാണ് ചൊവ്വാഴ്ച്ച പ്രതികള്‍ എത്തിയത്. കലക്ട്രേറ്റിലെ തിരക്ക് ഒഴിഞ്ഞ് വൈകിട്ട് അഞ്ചോടെ കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രതികളറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :