മാണിയോട് ചോദ്യം ചോദിക്കാതെ പ്രതിപക്ഷം

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (10:12 IST)
ചോദ്യോത്തരവേളയില്‍ ധനമന്ത്രി കെ എം മാണിയോട് ചോദ്യം ചോദിക്കാതെ പ്രതിപക്ഷം. ബാര്‍കോഴ ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മാണിയെ സഭയില്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബഹിഷ്കരിക്കല്‍. മാണിയോട് പ്രതിപക്ഷം ചോദ്യം ചോദിക്കുന്നില്ലെന്ന് മനസ്സിലായ ഉടനെ, ചോദ്യം ചോദിക്കുന്നില്ലെങ്കില്‍ ഉത്തരവും നല്കേണ്ടതില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു.

അതേസമയം, ബാര്‍കോഴയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം സഭയില്‍ നോട്ടീസ് നല്കി. എസ് ശര്‍മ്മയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്. മാലാഖ ഇരിക്കേണ്ടിടത്ത് ചെകുത്താന്‍ കയറിയിരിക്കുന്നതു പോലെയാണ് കെ എം മാണി നിയമസഭയില്‍ കയറിയിരിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു.

കെ എം മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട്. എന്നാല്‍, ബാര്‍ കോഴയില്‍ അന്വേഷണം നീതിയുക്തവും നിഷ്‌പക്ഷവുമായാണ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാതിരുന്ന സാഹചര്യത്തില്‍ ധനമന്ത്രി മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :