നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 12 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (17:07 IST)
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡുകളില്‍ 12 പേരെ അറസ്റ്റ് ചെയ്തു. ഒട്ടാകെ 36 റെയ്ഡുകളാണു നടത്തിയത്.

ഇതില്‍ 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതോടെ 2014 മേയ് 30 മുതല്‍ നടന്നു വരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 6690 ആയി ഉയര്‍ന്നു.

ഇക്കാലയളവുകളില്‍ നടന്ന റെയ്ഡുകളുടെ എണ്ണം 30666 ആയി ഉയര്‍ന്നപ്പോള്‍ 6842 കേസുകളാണു ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :