മാണിയുടെ പട്ടിക റെഡി, തിരുവല്ലയില്‍ വിക്‌ടര്‍ തോമസ്

കോട്ടയം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിഭജനം പൂര്‍ത്തിയാക്കി. വിവാദമായതും തര്‍ക്കം നിലനിന്നതുമായ തിരുവല്ല, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. തിരുവല്ലയില്‍ വിക്‌ടര്‍ ടി തോമസ് മത്സരിക്കുമ്പോള്‍ ചങ്ങനാശ്ശേരിയില്‍ സി എഫ് തോമസ് ജനവിധി തേടും. അതേസമയം, മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ കല്ലൂപ്പാറയിലെ എം എല്‍ എ ആയിരുന്ന ജോസഫ് എം പുതുശ്ശേരിക്ക് ഇത്തവണ സീറ്റില്ല.

പി ജെ ജോസഫ് (തൊടുപുഴ), പി സി ജോര്‍ജ്(പൂഞ്ഞാര്‍), കെ സി ജോസഫ് (കുട്ടനാട്), എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), തോമസ് ഉണിയാടന്‍ (ഇരിങ്ങാലക്കുട), ടി യു കുരുവിള (കോതമംഗലം), റോഷി അഗസ്റ്റിന്‍ (ഇടുക്കി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), ജോബ് മൈക്കിള്‍ (തളിപ്പറമ്പ്), അഡ്വ മുഹമ്മദ് ഇഖ്‌ബാല്‍ (പേരാമ്പ്ര), തോമസ് ചാഴിക്കാടന്‍ (ഏറ്റുമാനൂര്‍), കെ എം മാണി(പാല), കെ കുശലകുമാര്‍ (ആലത്തൂര്‍) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ഇതിനിടെ, തനിക്ക് സീറ്റു നല്കാത്തത് അനീതിയാണെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.

വന്‍ പൊട്ടിത്തെറികള്‍ക്കും ഇറങ്ങിപ്പോക്കലുകള്‍ക്കും ശേഷമാണ് കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിരിക്കുന്നത്. കടുത്തുരുത്തിയില്‍ നിന്നുള്ള മുന്‍ എം എല്‍ എ ആയ സ്റ്റീഫന്‍ ജോര്‍ജ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. മോന്‍സ് ജോസഫിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന് സീറ്റു നിഷേധിച്ചത്. പാര്‍ട്ടി വിട്ട സ്റ്റീഫന്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കടുത്തുരുത്തിയില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍.

കേരള കോണ്‍ഗ്രസ്‌ എമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമായാണ് കടുത്തുരുത്തി കണക്കാക്കപ്പെടുന്നത്. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്‌ എമ്മില്‍ ലയിക്കുന്നതിന് മുമ്പ് സ്‌റ്റീഫന്‍ ജോര്‍ജിന്റെ എതിരാളിയായി മോന്‍സ് ഇവിടെ മത്സരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :