സ്ലെഡ്ജിംഗ് മത്സരം കാണാന്‍ വന്‍ തിരക്ക്. പത്തോ നൂറോ അല്ല, 17000 പേരാണ് ജര്‍മ്മനിയിലെ ബ്രോണ്‍ലേഗില്‍ കഴിഞ്ഞ ദിവസം സ്ലെഡ്ജിംഗ് കാണാന്‍ എത്തിയത്. ക്രിക്കറ്റിനെ വെല്ലുന്ന ജനപ്രീതി സ്ലെഡ്ജിംഗിന് എങ്ങനെയുണ്ടായി എന്നാണോ ആലോചിക്കുന്നത്? അധികം തലപുകയ്ക്കേണ്ട, സ്ലെഡ്ജിംഗിലെ വനിതാ താരങ്ങളുടെ വസ്ത്രധാരണ രീതിയാണ് ഈ തിക്കിത്തിരക്കിന് കാരണം. അര്‍ദ്ധനഗ്നരായാണ് പെണ്‍താരങ്ങള്‍ സ്ലെഡ്ജിംഗില്‍ പങ്കെടുക്കുന്നത്!
മഞ്ഞുപാളികളിലൂടെയുള്ള പാതയിലൂടെ സ്ലെഡ്ജില്‍(ഒരു പരന്ന വാഹനം) തെന്നിനീങ്ങുന്ന കളിയാണ് സ്ലെഡ്ജിംഗ്. വനിതാ താരങ്ങള്‍ പാന്‍റീസും കൈയുറകളും ഹെല്‍മെറ്റും ഷൂസുമാണ് ധരിക്കുക. അരയ്ക്ക് മുകളിലേക്ക് നഗ്നമായിരിക്കും. മഞ്ഞിലൂടെ സുന്ദരികള്‍ അര്‍ദ്ധനഗ്നരായി തെന്നിനീങ്ങുന്നത് കാണാനാണ് ഇത്രയധികം കാണികളെത്തിയത്.
പുരുഷന്‍മാരും ഈ മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. ഇതിലെ വിജയികള്‍ക്ക് 71000 രൂപയുടെ സമ്മാനമാണ് ലഭിക്കുന്നത്. മാത്രമല്ല സ്ലെഡ്ജിംഗ് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.
എന്തായാലും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച മത്സരം ഇപ്പോള്‍ തന്നെ വന്‍ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.