മാണിയുടെ ധവളപത്രം സഭയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തിന്റെ ധനസ്ഥിതി വിലയിരുത്തുന്ന ധവളപത്രം ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വെച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാ തോത് (14.57)) കുറഞ്ഞതായി ധവളപത്രം പറയുന്നു. സംസ്ഥാനത്തിന്റെ ട്രഷറി മിച്ചം സമ്പത്തിക ഭദ്രതയെ സൂചിപ്പിക്കുന്നില്ല. 3881.11 കോടി രൂപയാണ്‌ ട്രഷറി മിച്ചം ഉണ്ടായിരുന്നത്.

അധിക ബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുമെന്നും ധവളപത്രത്തില്‍ ഉണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യു കമ്മി പരിധി കടന്നു. ആഭ്യന്തര ഉത്പാദന മേഖല, കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖല എന്നിവയില്‍ നിന്നുമുള്ള വിഹിതം കുറഞ്ഞു. വികസനേതര ചെലവ് കുത്തിച്ചുയരുകയാണ്.

റേഷന്‍ സബ്സിഡി 266 കോടി അധിക ബാധ്യത ഉണ്ടാക്കി. പെന്‍ഷന്‍, ശമ്പളപരിഷ്കരണം എന്നിവയും വന്‍ സാ‍മ്പത്തിക ബാധ്യതയ്ക്ക് കാരണമായി.

മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ബുധനാഴ്ച ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :