മാണി കാണിച്ചത് കടുത്ത അനീതി: പുതുശ്ശേരി

കോട്ടയം| WEBDUNIA|
നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചപ്പോള്‍ കെ എം മാണി തന്നോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് ജോസഫ് എം പുതുശ്ശേരി. തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയം അറിഞ്ഞതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു സംബന്ധിച്ച് ഒരു വിശദീകരണവും തനിക്ക് ലഭിച്ചിട്ടില്ല. സീറ്റു നിഷേധിക്കുന്നതിന് ഒരു പൊതുമാനദണ്ഡമുണ്ടാ‍കണം. സീറ്റ്‌ നല്‍കാത്തത്‌ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്നും പുതുശേരി പറഞ്ഞു.

പുനര്‍നിര്‍ണയത്തോടെ ഇല്ലാതായ കല്ലൂപ്പാറ മണ്ഡലത്തിലെ എംഎല്‍എയാണ്‌ ജോസഫ്‌ എം പുതുശേരി. നേരത്തെ, തിരുവല്ലയില്‍ പുതുശേരിയെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിക്‌ടര്‍ ടി തോമസിനാണ്‌ സീറ്റ്‌ നല്‍കിയത്‌. ഇതാണ് പുതുശ്ശേരിയെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :