മലയാളികള്‍ അടക്കമുള്ള സ്ത്രീകളെ കൊലപ്പെടുത്തിയ സൈനൈഡ് മോഹനന് വധശിക്ഷ
PRO
PRO
പ്രതിയായ മോഹന്‍ സ്വയം കേസ് വാദിക്കുകയായിരുന്നു. മൊത്തം 20 കൊലപാതകക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ബണ്ട്വാള്‍ വാമനപദവിലെ ലീലാവതി(32), ബണ്ട്വാള്‍ ബരിമാര്‍ അനിത(22), സുള്ള്യ പെര്‍വാജെ സുനന്ദ(25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളുടെ വിചാരണ മാത്രമാണ് പൂര്‍ത്തിയായതും ശിക്ഷ വിധിച്ചതും.
ബന്ത്വാള്‍ കന്യാനയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു മോഹന്‍. 2005 ലാണ് ഇയാള്‍ ആദ്യകൊല നടത്തിയത്. പ്രണയം നടിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി വലവിരിക്കും. തുടര്‍ന്ന് ഇവരുമായി ലൈംഗിക വേഴ്ച നടത്തും.