മലയാളം വാരിക പത്രാധിപര്‍ ജയചന്ദ്രന്‍നായര്‍ രാജിവച്ചു

കൊച്ചി| WEBDUNIA|
PRO
പത്രാധിപര്‍ എസ്‌ ജയചന്ദ്രന്‍നായര്‍ രാജിവച്ചു. രാജിക്കത്ത്‌ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്‌ മാനേജ്മെന്‍റിന്‌ കൈമാറി. പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കാവ്യത്തിന്‍റെ പ്രസിദ്ധീകരണം അവസാനിപ്പിച്ച സംഭവവുമായി രാജിക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ മാനേജുമെന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ ജയചന്ദ്രന്‍നായര്‍ രാജിവച്ചതെന്ന് സൂചനയുണ്ട്.

റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രഭാവര്‍മ സ്വീകരിച്ച നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ശ്യാമമാധവത്തിന്‍റെ പ്രസിദ്ധീകരണം മലയാളം വാരിക നിര്‍ത്തിവച്ചത്. ഇക്കാര്യം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ജയചന്ദ്രന്‍ നായരുടെ നടപടിയെ വിമര്‍ശിച്ച് ഇടതുപക്ഷത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :