കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചരണം

നെയ്യാറ്റിന്‍‌കര| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കരയില്‍ പരസ്യപ്രചരണം അവസാനിച്ചു. ത്രികോണ മത്സരം നടക്കുന്ന നെയ്യാറ്റിന്‍‌കരയില്‍ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ പരസ്യപ്രചരണത്തിന്റെ അവസാന മണിക്കൂറില്‍ ആവേശഭരിതരായി. പരസ്യപ്രചരണത്തിന്റെ കലാശക്കൊട്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെ വന്‍‌സാന്നിധ്യമാണ് ഉണ്ടായത്.

എല്‍ ഡി എഫ് വിട്ടുവന്ന ആര്‍ ശെല്‍‌വരാജാണ് നെയ്യാറ്റിന്‍‌കരയില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥി. ശെല്‍‌വരാജിന്റെ ജനവിധിയെ മറികടക്കാന്‍ എഫ് ലോറന്‍സിനെ എല്‍ ഡി എഫ് രംഗത്ത് ഇറക്കിയപ്പോള്‍, ഇരുവര്‍ക്കുമെതിരെ ഒ രാജഗോപാല്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയായി. ഇതോടെ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ തൃകോണ മത്സരത്തിന് കളമൊരുങ്ങുകയായിരുന്നു. എന്നാല്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലും ആര് വിജയിക്കും എന്ന കാര്യത്തില്‍ ഒരു സൂചനയും ലഭിക്കത്ത തരത്തിലാണ് എല്ലാ പാര്‍ട്ടിക്കാരുടെയും പങ്കാളിത്തം.

ശെല്‍‌വരാജിന്റെ കാലുമാറ്റം എല്‍ ഡി എഫ് പ്രധാന പ്രചരണ ആയുധം ആക്കിയപ്പോള്‍, സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് യു ഡി എഫിന്റെ പ്രചരണം. ബി ജെ പിയുടെ പ്രചരണം കൂടുതലും കോണ്‍ഗ്രസിന് എതിരായിട്ടാണ്. ജൂണ്‍ രണ്ടിനാണ് നെയ്യാറ്റിന്‍‌കരയില്‍ വോട്ടെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :