മലപ്പുറത്ത് നാടോടി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം ജയില്‍
തിരൂര്‍|
WEBDUNIA|
PRO
PRO
മലപ്പുറം തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്. മുഹമ്മദ് ജാസിമിനാണ്(29) മഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 15,000 രൂപ പിഴയും വിധിച്ചു. ബാലികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ ധനസഹായം നല്‍കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2013 മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത്. തിരൂര്‍ റയില്‍വെ സ്‌റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ശേഷം ഗുരുതരാവസ്ഥയിലായ ബാലികയെ മഹിളാസമാജം ഓഫീസ് വളപ്പില്‍ ഉപേക്ഷിച്ചു.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പൊലീസ് പ്രതിയെ കുടുക്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 10 മാസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.