മരം ഒന്നിന് മൂന്ന് മരം; വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
വ്യവസ്ഥകളോടേ കണ്ണൂര്‍ വിമാനത്താവളത്തിനു പരിസ്ഥിതി അനുമതി നല്‍കാന്‍ കേന്ദ്ര വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പരിസ്ഥിതി സമിതിയാണ് ശുപാര്‍ശ നല്‍കിയത്. വിമാനത്താവളത്തിന്റെ ആവശ്യത്തിനായി മുറിക്കുന്ന ഒരു മരത്തിന് പകരം മൂന്ന് മരങ്ങള്‍ നടണം എന്നതാണ് പ്രധാന ശുപാര്‍ശ.
രണ്ടാമത്തെ അപ്രോച്ച് റോഡ്, വൈദ്യുതി, ജല സംരക്ഷണം, ഭൂമി നികത്തല്‍ എന്നീ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. വിമാനത്താവളത്തിനായി മുറിക്കുന്ന 30,421 മരങ്ങള്‍ക്ക് പകരം 91,263 മരങ്ങള്‍ നടണം. 12 മീറ്ററുള്ള റോഡ് 24 മീറ്ററായി വികസിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പരിസ്ഥിതി മന്ത്രിയാണ് ഇതുസംബന്ധിച്ച് അന്തിമ അനുമതി നല്‍കേണ്ടത്.