മയക്ക് മരുന്ന് കടത്ത്: പ്രതിക്ക് 17 വര്‍ഷം കഠിന തടവ്

തൊടുപുഴ| WEBDUNIA|
PRO
മയക്ക് മരുന്ന് ആമ്പ്യൂളുകള്‍ കടത്തിയ കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ ഷെമീറിനാണ് തൊടുപുഴ എന്‍‌ഡിപി‌എസ് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

2010നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുപത്തിയാറ് നിറ ആമ്പ്യൂളുകളും മൂന്ന് പൊട്ടിയ ആമ്പ്യൂളുകളും മടിയില്‍ ഒളിപ്പിച്ച നിലയില്‍ ചങ്ങനാശേരിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടന്ന കേസിന്റെ വാദ പ്രതിവാദങ്ങള്‍ക്ക് വിരാമമിട്ടാണ് കോടതി വിധി വന്നത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി‌എച്ച് ഹനീഫ റാവൂത്തര്‍ കോടതിയില്‍ ഹാജരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :