മയക്കുമരുന്നുമായി യാത്രക്കാരന്‍; ട്രെയിനില്‍ നിന്ന് നോട്ടുകള്‍ പറന്നു!

തൃശൂര്| WEBDUNIA|
PRO
PRO
ട്രെയിനില്‍ ചെയ്യുകയായിരുന്ന ആളുടെ കൈയില്‍ നിന്ന് നോട്ടുകള്‍ പറന്നു പോയി. പരിഭ്രാന്തനായ ഇയാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്ത് നോട്ടുകള്‍ പെറുക്കിയെടുക്കുന്നതിനിടെ ചില യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കൈവശം വച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

സുല്‍ത്താന്‍ബത്തേരി പട്ടരുപടി പുഴങ്കര ഫൈജാസിനെയാണ് ഞായറാഴ്ച പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് ഇയാളുടെ കയ്യില്‍ നിന്ന് നോട്ടുകള്‍ പറന്നുപോയത്. ഉടന്‍ ഇയാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി തിടുക്കത്തില്‍ നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ചില യാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. നെടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ മയക്കുമരുന്ന് ഉള്ളതായി കണ്ടെത്തി.

അറസ്റ്റ് ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് മയക്കുമരുന്ന് വിതരണം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :