മന്ത്രിയാകുന്നതിനെ തടയാന്‍ ശ്രമിച്ചവരോട് നന്ദിയുണ്ട്, മന്ത്രിസഭയിലേക്ക് ഇല്ലെന്നും മുരളീധരന്‍

കോഴിക്കോട്| WEBDUNIA| Last Modified ശനി, 27 ജൂലൈ 2013 (14:07 IST)
PRO
മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. തനിക്ക് മന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും മുന്‍പ് താന്‍ മന്ത്രിയാകുന്നതിനെ തടയാന്‍ ശ്രമിച്ചവരോട് നന്ദിയുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയാകണോയെന്ന കാര്യം തീരുമാനിക്കേണ്ടത് താനല്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മന്ത്രിയാകുമോയെന്ന ചോദ്യത്തിന് വേറെ എത്രയോ പേര്‍ മന്ത്രിയാകാന്‍ ഉണ്ടെന്നും തന്നെ ഒഴിവാക്കണമെന്നുമായിരുന്നു മുരളിയുടെ മറുപടി.

കരുണാകരന്‍ രണ്ടു തവണ മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചത് വെറുതെയായെന്നും ഇപ്പോഴത്തെ സാഹചര്യമായിരുന്നെങ്കില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുമായിരുന്നില്ലെന്നും തുടങ്ങി മുരളീധരന്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ വിവാദത്തിനു കാരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :