മന്ത്രിമാര്‍ കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന സമിതി; മന്ത്രിമാര്‍ക്ക് പാര്‍ട്ടി വക പെരുമാറ്റചട്ടം

എല്‍‌ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി മന്ത്രിമാര്‍ അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് സി പി എം സംസ്ഥാന സമിതി പെരുമാറ്റചട്ടം നിശ്ചയിച്ചു.

തിരുവനന്തപുരം, സിപിഎം, പിണയി വിജയന്‍ Thiruvananthapuram, CPIM, Pinarayi Vijayan
തിരുവനന്തപുരം| rahul balan| Last Modified ശനി, 11 ജൂണ്‍ 2016 (20:02 IST)
എല്‍‌ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി മന്ത്രിമാര്‍ അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് സി പി എം സംസ്ഥാന സമിതി പെരുമാറ്റചട്ടം നിശ്ചയിച്ചു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്നും മന്ത്രിമാരോട് സംസ്ഥാനസമിതി നിര്‍ദേശിച്ചു.

ജനങ്ങളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ സംവിധാനം ഉണ്ടാവണം. സന്ദര്‍ശകസമയം മറ്റു ജോലികള്‍ക്കായി ചിലവിടരുത്. മുഹമ്മദ് അലിയുടെ മരണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചത്.


ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററായി നിലവിലെ അസോസിയേറ്റഡ് എഡിറ്ററായ പി എം മനോജിനേയും നിയമിക്കാനും എ കെ ജി സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :