മഴയെ തൊട്ടറിയാൻ മൺസൂൺ ടൂറിസം, പുതിയ പദ്ധതികൾ ആവിഷ്കരിക്കും; മന്ത്രി

മഴയെ ഇഷ്ടപ്പെടുന്നവർ മൺസൂൺ ടൂറിസത്തേയും ഇഷ്ടപ്പെടും. വിനോദസഞ്ചാര മേഖലയുടെ അംഗീകാരത്തിനും നിർവഹണത്തിനുമായി പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെ

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 11 ജൂണ്‍ 2016 (10:19 IST)
മഴയെ ഇഷ്ടപ്പെടുന്നവർ മൺസൂൺ ടൂറിസത്തേയും ഇഷ്ടപ്പെടും. വിനോദസഞ്ചാര മേഖലയുടെ അംഗീകാരത്തിനും നിർവഹണത്തിനുമായി പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് സഹകരണ- ടൂറിസം മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തേക്കു കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ ആശയങ്ങൾ വരുംദിവസങ്ങളിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു വിളിച്ചുചേർത്ത യോഗത്തിൽ ടൂറിസം വ്യവസായികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയുടെ പ്രതിനിധികൾ മുന്നോട്ടുവച്ച നിർദേശങ്ങൾ പഠിച്ചശേഷം നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു.

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നേരത്തേ മന്ത്രി വ്യക്തമാക്കിയിരുന്നു. ടൂറിസം വികസനത്തിന്റെ ഫലമായി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പരിഹരിക്കും. തീര്‍ഥാടക ടൂറിസം, വനമേഖലയുമായി ബന്ധപ്പെട്ട സാഹസിക ടൂറിസം, കടല്‍–കായല്‍ ടൂറിസം തുടങ്ങിയ മേഖലകളിലും വികസനം ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :