മന്ത്രി ദിവാകരന്‍ വോട്ടറെ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം| WEBDUNIA|
PRO
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന് സി പി എം നേതാവിന്റെ പക്കല്‍ നിന്ന് മര്‍ദ്ദനമേറ്റതിന് തൊട്ടുപിന്നാലെ കൊല്ലത്ത് വോട്ടര്‍ക്ക് മന്ത്രിവക മര്‍ദ്ദനം. കരുനാഗപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മന്ത്രി സി ദിവാകരന്‍ പ്രചരണത്തിനിടെ വോട്ടറെ മര്‍ദ്ദിച്ചതായാണ് പരാതി. കുലശേഖരപുരംസ്വദേശി സുധാകരനാണ് പരാതി നല്‍കിയിരിക്കുന്നത്. സുധാകരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മന്ത്രി സി ദിവാകരനെതിരെ കേസ് എടുത്തു.

യാത്രക്കാരോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ മന്ത്രി ദിവാകരന്‍ പരാതിക്കാരനോട് വോട്ട് ചോദിച്ചു. എന്നാല്‍ താന്‍ യു ഡി എഫുകാരനാണെന്നും വോട്ട് ചെയ്യില്ലെന്നും സുധാകരന്‍ മറുപടി പറഞ്ഞു. ഇയാളുടെ മറുപടിയില്‍ കുപിതനായ ദിവാകരന്‍ ഇയാളുടെ ഷര്‍ട്ടില്‍ കയറിപ്പിടിക്കുകയും വാക്കേറ്റം നടത്തുകയും ചെയ്തതായാണ് പരാതി.

എന്നാല്‍, ഇത് ജില്ലയിലെ ഇടതുനേതൃത്വം നിഷേധിച്ചു. മന്ത്രി ഇവിടെ നിന്ന് പോയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ഇവരുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :