സ്കൂളില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി വെട്ടി!

കൊല്ലം| WEBDUNIA|
PRO
അധ്യാപകനെ വിദ്യാര്‍ത്ഥി വെട്ടി പരുക്കേല്‍പ്പിച്ചു. കൊല്ലത്താണ് സംഭവം. പേരൂര്‍ മീനാക്ഷി വിലാസം സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ വെട്ടേറ്റത്.

അധ്യാപകനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വിദ്യാര്‍ത്ഥിയെ ദിവസങ്ങള്‍ക്കുമുമ്പ് സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നതായാണ് അറിയുന്നത്. അതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്കൂളിലെ 12 യുവ അധ്യാപികമാരുടെ നഗ്‌നചിത്രങ്ങള്‍ അതേ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്. അധ്യാപികമാരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം അവ സെക്സ് സിനിമകളിലെ താരങ്ങളുടെ ശരീരത്തിന്‍റെ ചിത്രങ്ങളുമായി ചേര്‍ത്ത് നെറ്റിലിടുകയായിരുന്നു.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :