മനോജിന്റെ മരണകാരണം ഹൃദയാഘാതമായേക്കാമെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്‌| WEBDUNIA|
PRO
PRO
സംഘര്‍ഷത്തിനിടെ കാസര്‍കോട് മരിച്ച പ്രവര്‍ത്തകന്‍ മനോജിന്റെ മരണ കാരണം ഹൃദയാഘാതമാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ മാരകമായ മുറിവുകളില്ലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഹൃദയാഘാതവും മരണകാരണമായേക്കാം. സംഘര്‍ഷ സാഹചര്യം ഹൃദയാഘാതത്തിന്‌ വഴിവെച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പാത്തോളജി റിപ്പോര്‍ട്ട്‌ കൂടി ലഭിച്ചശേഷമെ ഇക്കാര്യം ഉറപ്പാക്കാനാവൂ എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഹര്‍ത്താല്‍ പ്രകടനം കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് മനോജ് മരണമടഞ്ഞത്. മനോജിനെയും സംഘത്തെയും പിന്തുടര്‍ന്നെത്തിയ മറ്റൊരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ മനോജ് മരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :