മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇരുട്ടില്‍ തപ്പുകയാണെന്ന് വി എം സുധീരന്‍

മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇരുട്ടില്‍ തപ്പുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ സി പി എം നേതാക്കള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ

തിരുവനന്തപുരം, വിഎം സുധീരന്, സീതാറാം യെച്ചൂരി Thiruvanthapuram, VM Sudheeran, Seetharam Yechuri
തിരുവനന്തപുരം| rahul balan| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (15:47 IST)
മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇരുട്ടില്‍ തപ്പുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ സി പി എം നേതാക്കള്‍ക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണോ, പി ബി അംഗം പിണറായി വിജയന്‍ പറഞ്ഞതാണോ യഥാര്‍ത്ഥ മദ്യനയം എന്ന കാര്യത്തില്‍ സി പി എമ്മില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മദ്യനയം സി പി എം വിഭാഗീയതയുടെ മറ്റൊരു പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും വി എം സുധീരന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.

അഖിലേന്ത്യാ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മറികടന്ന് എല്‍ ഡി എഫ് പ്രകടനപത്രികയില്‍ മദ്യനയത്തെക്കുറിച്ചുള്ള പരാമര്‍ശം വ്യക്തമാക്കുന്നത് മദ്യലോബിയെ പ്രീണിപ്പിക്കുക എന്നതാണ് സി പി എമ്മിന്റെ ആത്യന്തിക ലക്ഷ്യമെന്നതാണ്. അതുകൊണ്ട് മദ്യലോബിയുടെ തടവറയില്‍ നിന്നും സ്വയം വിമുക്തരായി ജനങ്ങള്‍ക്ക് വേണ്ടി ഒരു മദ്യനയം രൂപീകരിക്കാന്‍ സി പി എം നേതൃത്വം തയ്യാറാകുമോ എന്നും സുധീരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ ചോദിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :