വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: ആറ് പേര്‍ അറസ്റ്റില്‍

വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം, അനാശാസ്യം, അറസ്റ്റ് thiruvananthapuram, immoral traffic, arres
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (14:52 IST)
വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് ആല്‍ത്തറ ജംഗ്ഷനടുത്തുള്ള വീട്ടില്‍ നിന്നാണ് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയോടുകയായിരുന്നു. ഊക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് വെട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്താന്‍ ചുക്കാന്‍ പിടിച്ചത്.

അറസ്റ്റിലായ സ്ത്രീകളില്‍ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ഭാര്യയും നെടുമങ്ങാട്, പാലോട്, ആനാവൂര്‍, കിളിയോട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണുള്ളത്. മലയിന്‍കീഴ് സി ഐ നസീര്‍, എസ് ഐ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :