തിരുവനന്തപുരം|
സജിത്ത്|
Last Updated:
വെള്ളി, 22 ഏപ്രില്‍ 2016 (15:08 IST)
ഇരുപത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന ഒന്നേകാല്‍ കിലോ സ്വര്‍ണ്ണത്തിന്‍റെ ആഭരണങ്ങളുമായി ശ്രീലങ്കന്‍ യുവതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കൊളംബോയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാലു ശ്രീലങ്കന്‍ സ്ത്രീകളാണു എയര്‍ കസ്റ്റംസ് അധികൃതരുടെ വലയിലായത്.
ആഭരണങ്ങള്‍ക്ക് മുകളില്‍ മെര്‍ക്കുറി പൂശി വെള്ളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവര്‍ ശ്രീലങ്കന്‍ എയര്‍വേസില്‍ എത്തിയത്. ചെയിനുകള്‍, കൊലുസ്, വളകള്‍ എന്നീ രൂപത്തിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എല്‍ ശ്രീപാര്‍വതിയുടെ നേതൃത്വത്തിലുള്ള അധികാരികളാണു കുടുംബവുമായി എത്തിയ ഇവരെ പിടികൂടിയത്.