മദനി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല: പൂന്തുറ സിറാജ്

കൊല്ലം| WEBDUNIA|
PRO
PRO
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് പൂന്തുറ സിറാജ്‌. മകളുടെ വിവാഹനാളില്‍ മദനി നടത്തിയ പ്രസംഗം മതപണ്ഡിതരുടെ നിര്‍ദേശാനുസരണമാണ്. ഇതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമില്ല. ബിജെപിയുടെയും വി എസിന്റേയും പ്രതികരണം കാര്യമറിയാതെയാണെന്നും സിറാജ്‌ പറഞ്ഞു.

കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ കാണാന്‍ അനുവാദമില്ല. അടുത്ത ബന്ധുക്കളെ മാത്രം കാണാനേ അനുവാദമുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം മകളുടെ വിവാഹ വേദിയില്‍ മദനി പ്രസംഗിച്ചത് വിവാദമായി.

നിയമവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്‌ മഅദനിയുടെ പ്രസംഗമെന്നും നിയമം ലംഘിച്ച മദനിയുടെ ജാമ്യം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മദനിയുടെ പ്രസംഗം പരിശോധിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും മദനിയുടെ സുരക്ഷ മാത്രമാണ്‌ പോലീസിന്റെ ചുമതല അത്‌ ഭംഗിയായി ചെയ്യുന്നുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :