മണ്ഡലകാലത്തിനു മുന്‍പെ നടപ്പന്തല്‍ പൂര്‍ത്തിയാക്കും: ദേവസ്വം മന്ത്രി
പമ്പ|
WEBDUNIA|
PRO
PRO
മണ്ഡലകാലത്തിന് മുന്‍പ് തന്നെ ശബരിമലയില്‍ പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍ പണിയുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി ശിവകുമാറിനും പുറമെ കെ എം മാണി, വി കെ ഇബ്രാഹിംകുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ ബി ഗണേശ് കുമാര്‍, തുടങ്ങിയവരാണ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍. രാവിലെ പമ്പ ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, തൃത്താല പഞ്ചായത്ത് ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സന്നിധാനത്തേക്കു പുറപ്പെടും. സന്നിധാനത്തു പണികഴിപ്പിച്ചിരിക്കുന്ന ബെയ്‌ലിപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.