മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചു; തൂങ്ങിമരിച്ചു

കോട്ടയം| WEBDUNIA|
മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ച ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ചു. അസ്സം സ്വദേശിയായ ഹരിപ്പോടാ(26)ണ്‌ ആത്മഹത്യ ചെയ്തത്.

ചങ്ങനാശേരി വെരൂര്‍ ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിലെ റബര്‍ ഫാക്‌ടറി തൊഴിലാളിയാണ് ഹരിപ്പോട്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

രാവിലെ ഇയാള്‍ അസമിലേക്ക്‌ ഫോണ്‍ വിളിച്ച്‌ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :