മകളെ പീഡിപ്പിച്ച പിതാവിനു 12 വര്‍ഷം തടവ്

വയനാട്| WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (17:23 IST)
PRO
PRO
സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിനു പിതാവായ ദിനേഷ് എന്ന 40 കാരനെ കോടതി ശിക്ഷിച്ചു. ഐ.പി.സി 376 - 2 എഫ് വകുപ്പ് പ്രകാരം 12 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപാ പിഴയുമാണു ശിക്ഷയായി വിധിച്ചത്. ജില്ലാ സെഷന്സ് കോടതി ജഡ്ജി കെ.ഭാസ്കരനാണു വിധി പ്രസ്താവിച്ചത്.

2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ പത്തു വയസായ കുട്ടിയെ പീഡിപ്പിച്ചതായാണു കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടിയുടെ മാതാവ് പിതാവിനെയും കുട്ടിയേയും നേരത്തേ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് പിതാവും കുട്ടിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

പീഡനം സഹിക്കവയ്യാതായപ്പോള്‍ ക്ലാസ് ടീച്ചര്‍ക്ക് കുട്ടി കത്തെഴുതുകയായിരുന്നു. കേസില്‍ ഒട്ടാകെ പതിനൊന്നു സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേന്‍റി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനുപമന്‍ ഹാജരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :