ടി പി വധം: ആരെയും പീഡിപ്പിച്ച് മൊഴിയെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ആരെയും പീഡിപ്പിച്ച് മൊഴി എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അന്വേഷണം പുരോഗമിക്കുന്നത് തികച്ചും ശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ കസ്‌റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ പ്രതികള്‍ സി പി എം നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെയാണ്‌ വീട്ടുകാരോട്‌ പറഞ്ഞത്‌. ഇക്കാര്യത്തില്‍ സത്യം എന്തായാലും പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരു പീഡപ്പിച്ചിട്ടാണ്‌ എം എം മണി സത്യങ്ങള്‍ തുറന്നു പറഞ്ഞത്‌. ടി പി വധക്കേസില്‍ അറസ്‌റ്റിലായവര്‍ നടത്തിയതിനേക്കാള്‍ വലിയ വെളിപ്പെടുത്തലാണ്‌ മണി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേര്‍ത്തല വാഗണ്‍ ഫാക്‌ടറി കേരളത്തിന്‌ നഷ്‌ടമാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :