ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജ് വ്യാജരേഖ ചമച്ചെന്ന് റവന്യൂ സെക്രട്ടറി

കൊച്ചി| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വ്യാജരേഖ ചമച്ചെന്ന് റവന്യൂ സെക്രട്ടറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വ്യാജരേഖ ചമച്ചെന്നും തണ്ടപ്പേര് തിരുത്തിയെന്നും സലീംരാജിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്. എന്നാല്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കണം.

റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഉയര്‍ന്ന റവന്യൂ അധികൃതരുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. എത്ര ഉദ്യോഗസ്ഥര്‍ ഈ തട്ടിപ്പില്‍ ഭാഗഭാക്കായി, ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു, തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്ന വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഏതെല്ലാം ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും അറിയിക്കണം. ഉദ്യോഗസ്ഥര്‍ തിരുത്തിയ രേഖകള്‍ പൂര്‍വ്വരൂപത്തിലാക്കണം. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഒരു അന്വേഷണ ഏജന്‍സിയെകൊണ്ട് പരിശോധിപ്പിക്കണം. ഉദ്യോഗസ്ഥര്‍ക്ക് അല്ലാത്തവര്‍ക്കും തട്ടിപ്പിലുള്ള പങ്കും അന്വേഷിക്കണം. കേസ് കോടതി ഡിസംബര്‍ 3ന് വീണ്ടും പരിഗണിക്കണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :