മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സപ്തതിയുടെ തിളക്കം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സപ്തതിയുടെ തിളക്കം. വ്യാഴാഴ്ച അദ്ദേഹത്തിന് എഴുപത് വയസ് തികയും. പിറന്നാള്‍ ആശംസകള്‍ നേരാനായല്ലെങ്കിലും അദ്ദേഹത്തെ കാണാനായി കഴിഞ്ഞ ദിവസവും ബുധനാഴ്ചയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ വന്‍ തിരക്കു തന്നെ. കണ്ണൂരില്‍ വച്ച് കല്ലേറില്‍ അദ്ദേഹത്തിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഡോക്റ്റര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണെങ്കിലും സന്ദര്‍ശകര്‍ക്കു കുറവില്ല.

എഴുപതാം പിറന്നാളിനു നല്ല സമ്മാനം കിട്ടിയല്ലോ ചിലര്‍ ചോദിച്ചപ്പോള്‍ പൊതുജീവിതത്തില്‍ ഇതെല്ലാം സാധാരണമാണ്‌ എന്ന രീതിയില്‍ സ്വതസിദ്ധമായ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. തന്റെ ദേഹത്തു നിന്നു ചോര പൊടിഞ്ഞത് സാരമില്ലെന്നും തന്നെ വളഞ്ഞുവച്ച് ഒരു വെടിവയ്പ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള പദ്ധതി പൊളിഞ്ഞല്ലോ എന്ന ഭാവം.

ക്ടോബര്‍ 31-ന് 70 തികയുമ്പോള്‍ രക്തതിലകം ചാര്‍ത്തിയിരിക്കുന്നു പ്രതിപക്ഷം. ഇതൊന്നും കുഴപ്പമില്ലെന്ന ഭാവത്തില്‍ അതിവേഗം ബഹുദൂരം മുന്നോട്ട്. കെഎസ്‌യു നേതാവില്‍നിന്ന് തുടങ്ങി സംസ്ഥാന കോണ്‍ഗ്രസ്സിലെ അമരക്കാരനായി മാറിയ ഉമ്മന്‍ചാണ്ടി ഇനി കേരളത്തില്‍ ഇരിക്കാത്തതായ കസേര ഒന്നേയുള്ളൂ. കെപിസിസി പ്രസിഡന്റ് സ്ഥാനം. തുടര്‍ച്ചയായി 10-ാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാരെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :