ഭീഷണിപ്പെടുത്തി പെണ്‍‍കുട്ടിയെ പീഡിപ്പിച്ച അ‍യല്‍വാസി പിടിയില്‍

അഞ്ചല്‍| WEBDUNIA|
PRO
PRO
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അയല്‍‍വാസിയായ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട കുറവന്തേരിയില്‍ പാങ്ങലുകാട് ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ് (34) ആണ് പൊലീസ് പിടിയിലായത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണു സുരേഷ്. പെണ്‍കുട്ടിയുടെ മാതാവ് കശുവണ്ടി ഫാക്റ്ററിയില്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒരു മാസം മുമ്പാണു സംഭവം നടന്നത്.

വിവരം പുറത്തു പറഞ്ഞാല്‍ അമ്മയേയും പെണ്‍കുട്ടിയേയും വധിക്കുമെന്ന് സുരേഷ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പഠിത്തത്തില്‍ പെണ്‍കുട്ടി പിന്നോക്കം പോയതിനെ തുടര്‍ന്ന് സംശയത്തില്‍ അദ്ധ്യാപകര്‍ കുട്ടിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു പീഡന വിവരം പുറത്തു വന്നത്.

കൊട്ടാരക്കര വനിതാ സെല്ലില്‍ അദ്ധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :