ഭാഷയ്ക്ക് ലഭിച്ച സമ്മാനമാണ് സുഗതകുമാരിക്ക് ലഭിച്ച പുരസ്കാരം: കെ സി ജോസഫ്
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 22 മാര്‍ച്ച് 2013 (11:21 IST)
PRO
മലയാളഭാഷയ്ക്കും കേരളത്തിനുമുള്ള സമ്മാനമാണ് കവയത്രി സുഗതകുമാരിക്ക് ലഭിച്ച സരസ്വതി സമ്മാനെന്ന് സംസ്ഥാന സാംസ്ക്കാരിക വകുപ്പു മന്ത്രി കെ സി ജോസഫ്.
സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ സുഗതകുമാരിക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അവാര്‍ഡുകളെക്കാള്‍ ഔന്നത്യമുള്ള വ്യക്തികളും വ്യക്തികളെക്കാള്‍ ഔന്നത്യമുള്ള അവാര്‍ഡുകളുമുണ്ട്.എന്നാല്‍ സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ നല്‍കുന്നതിലൂടെ അവാര്‍ഡിന്റെ മഹത്വം വര്‍ധിക്കുന്നതായും മന്ത്രി കെ സി ജോസഫ് പറഞ്ഞു.
മലയാളികളുടെ മുഴുവന്‍ ആഹ്ളാദമാണ് കവയിത്രി സുഗതകുമാരിക്ക് ലഭിച്ച അവാര്‍ഡെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.നെടുമുടി ഹരികുമാര്‍ അധ്യക്ഷനായിരുന്നു. കവി പ്രഫ വി മധുസൂദനന്‍നായര്‍, തലേക്കുന്നില്‍ ബഷീര്‍, എം ചന്ദ്രപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.