ബ്രഹ്മപുരത്ത് വിഷപ്പുക; 5 പേര്‍ ആശുപത്രിയില്‍

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 20 ഫെബ്രുവരി 2013 (10:15 IST)
PRO
PRO
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും വിഷപ്പുക. പുക ശ്വസിച്ച്‌ അഞ്ചു പേര്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പ്ലാന്റില്‍ നിന്ന് വിഷപുക ഉയര്‍ന്നത്. ഇരുമ്പനം കാക്കനാട്‌ ഭാഗത്തു തമാസിക്കുന്നവര്‍ക്കാണ്‌ വിഷപ്പുകയേറ്റ്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌.

പ്ലാന്റിന്‌ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ രാത്രിയോടെ പുകപടരുകയായിരുന്നു. പ്ലാന്റില്‍ നേരത്തെ പടര്‍ന്ന തീ പൂര്‍ണമായും അണച്ചുവെന്നായിരുന്ന നേരത്തെ നഗരസഭ അറിയിച്ചത്‌. തുടര്‍ന്ന് നാട്ടുകാര്‍ സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ ഇരുമ്പനം ഭാഗത്ത്‌ റോഡ്‌ ഉപരോധിച്ചു.

ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിന്‌ താല്‍ക്കാലിക പരിഹാരമായെങ്കിലും പ്ലാന്റില്‍ നിന്നു വീണ്ടും പുക ഉയര്‍ന്നതോടെ അധികൃതര്‍ക്കെതിരെ ശക്‌തമായി രംഗത്തിറങ്ങാനാണ്‌ നാട്ടുകാരുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :