മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് അഴുക്കുചാലിലേക്കു വീണ് ഒരു മരണം. ദേശീയ പാതയിലാണ് നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്കു വീണത്. കാസര്‍കോട് വെസ്റ്റ് എളേരി ചെരളയില്‍ വീട്ടില്‍ സോജന്‍ സി തോമസ് (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.