സിന്ധുരത്നയില്‍ നിന്ന് കാണാതായ രണ്ട് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ| WEBDUNIA|
PTI
PTI
നാവികസേനാ മുങ്ങിക്കപ്പല്‍ സിന്ധുരത്നയില്‍ നിന്ന് കാണാതായ രണ്ട് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുങ്ങിക്കപ്പലിലെ അടച്ചിട്ട കാബിനില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലഫ്. കമാന്റന്റ് കപില്‍, ലഫ്. കമാന്റന്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. സാങ്കേതിക തകരാര്‍ മൂലം തുടക്കാനാകാതിരുന്ന കാബിനില്‍ ആണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. സിന്ധുരത്നയിലെ തീപിടുത്തത്തെത്തുടര്‍ന്നാണ് രണ്ട് നാവികരെയും കാണാതായത്.

മുംബൈ തീരത്തിന് നിന്ന് 80 കിലോമീറ്റര്‍ അകലെ വച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു.

മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന നാവികസേനാ അംഗങ്ങള്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി. പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഏഴ് നാവികരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. മുങ്ങിക്കപ്പല്‍ മുംബൈ തീരത്ത് അടുപ്പിച്ചിട്ടുണ്ട്.

യുദ്ധക്കപ്പലുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :