ഐപിഎല്‍ വാതുവെപ്പ്: ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഐപിഎല്‍ വാതു വെപ്പുമായി ബന്ധപ്പെട്ട കേസില്‍ ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല.സമന്‍സ് ലഭിക്കാത്തത് മൂലമാണ് ശ്രീശാന്ത് ഹാജരാകാത്തത് എന്നാണ് റിപ്പോര്‍ട്ട്.
ശ്രീശാന്തിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസ് ഹര്‍ജി കോടതി നാളെ പരിഗണിക്കും. വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ പന്ത്രണ്ടാം പ്രതിയാക്കി ഡല്‍ഹി പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വാതുവെപ്പുകാരന്‍ അശ്വനി അഗര്‍വാളാണ് കേസില്‍ ഒന്നാംപ്രതി. ജിജു ജനാര്‍ദ്ധനന്‍ പതിമൂന്നാം പ്രതിയാണ്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.