ആരാധകരെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്ന് ബിസിസിഐ വിചാരിക്കെണ്ട: രാഹുല്‍ ദ്രാവിഡ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ആരാധകരെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്ന് ബിസിസിഐ വിചാരിക്കെണ്ടെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് ദ്രാവിഡ് രംഗത്തെത്തിയിരിക്കുന്നത്. വാതുവയ്പ് വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായെന്നും ബിസിസിഐയ്ക്ക് കളങ്കം ചാര്‍ത്തിയതായും ദ്രാവിഡ് പറഞ്ഞു.

ആരാധകരുണ്ടെങ്കില്‍ മാത്രമെ കളിക്കാരും താരങ്ങളുമുള്ളൂവെന്നും താരങ്ങളില്ലെങ്കില്‍ പിന്നെ ബിസിസിഐ പോലുള്ള സംഘടനകള്‍ക്ക് ഒരു ആവശ്യമുണ്ടാക്കില്ലെന്നും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന നിരവധി ആരാധകരുള്ളതുകൊണ്ടാണ് ഈ കളി ഇപ്പോളും നിലനില്‍ക്കുന്നത് അതിനാല്‍ ആരാധകരെ വഞ്ചിക്കരുതെന്നും ദ്രാവിഡ് പറഞ്ഞു.

ഐപിഎല്ലിന്റെ ആറാം സീസണില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഇത് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയ വിശ്വാസ തകര്‍ച്ച വലുതാണെന്നും അതിനാല്‍ രാജ്യത്തെ ആരാധകര്‍ക്കിടയില്‍ ക്രിക്കറ്റിന്റെ നഷ്ടപ്പെട്ടുപോയ മാന്യത വീണ്ടെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വൈകരുതെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മാന്യനെന്ന് അറിയപ്പെട്ട ദ്രാവിഡ് ബിസിസിഐയോട് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :