സംസ്ഥാനത്ത് ബിപിഎല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും. കേന്ദ്ര മാനദണ്ഡം മാത്രം അനുസരിച്ചായിരിക്കില്ല പട്ടിക തയാറാക്കുക. എന്നാല്‍ എപിഎല്‍- ബിപിഎല്‍ വേര്‍തിരിവ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.