ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ജനുവരി 2014 (10:48 IST)
PRO
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാകുന്നുവെന്ന് സൂചന.
വി മുരളീധരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുരളീധരന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കുമാണ് ശോഭ കത്തയച്ചത്.
മുരളീധരനെ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുത്ത അവസരത്തിലും സംസ്ഥാന ബിജെപിയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.