ബിജെപി സംസ്ഥാനഘടകത്തില്‍ അധികാരവടംവലി

കൊച്ചി| WEBDUNIA|
PRO
PRO
ബി ജെ പി സംസ്ഥനഘടകത്തില്‍ നേതൃസ്ഥാനത്തിനായുള്ള വടം‌വലി ശക്തമായെന്ന് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റായി വി മുരളീധരനെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ നേതാക്കളും ഒമ്പത് ജില്ലാ പ്രസിഡന്റുമാരും ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് കത്തയച്ചു. വി മുരളീധരന്റെ കാലാവധി ജനുവരിയില്‍ അവസാനിച്ചതോടെയാണ് വീണ്ടും പ്രസിഡന്റായി നിയമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നേതാക്കള്‍ രംഗത്തെത്തിയത്. മൂന്ന് വര്‍ഷമാണ് സംസ്ഥാന പ്രസിഡന്റിന്റെ കാലവധി.

മുരളീധരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വ്യക്തികത്വവും കര്‍മ്മശേഷിയും നഷ്ടപ്പെട്ടു. സംഘടനാ പ്രവര്‍ത്തനത്തില്‍ കൂട്ടായ്മ നഷ്ടമായി. സംസ്ഥാന സര്‍ക്കാരിനെതിരെയോ ഇടത് പക്ഷത്തിനെതിരെയോ ഇക്കാലയളവില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നി സാമുദായിക സംഘടനകളുമായി കൂടുതല്‍ അകന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ആര്‍എസ്എസ് പോലുള്ള ബിജെപി അനുകൂല സംഘടനകള്‍ക്കിടയില്‍ മുരളീധരന് സ്വാധീനമില്ലെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :