സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞ കുടുംബരഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം. ബിജു തന്നെ കാണാനെത്തിയത് ചില കുടുംബകാര്യങ്ങള്‍ പറയാനാണെന്നും വ്യക്തിപരമായ കാരണങ്ങളായതിനാല്‍ അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്നെ കാണുമ്പോള്‍ ബിജു വധക്കേസിലെ പ്രതിയല്ല. തട്ടിപ്പിന് സര്‍ക്കാര്‍ സഹായം ചെയ്യിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണത്തില്‍ ഉള്‍പ്പെട്ട സലിംരാജന്‍ തന്റെ നാട്ടുകാരനാണെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉള്ളത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഒരാള്‍ തന്നോട് വ്യക്തിപരമായി സംസാരിച്ച ചില കുടുംബകാര്യങ്ങളെകുറിച്ച് പുറത്ത് പറയില്ല. എം ഐ ഷാനവാസ് പറഞ്ഞതനുസരിച്ചാണ് ബിജു രാധാകൃഷ്ണനെ കണ്ടത്. തന്നെ കാണാന്‍ വരുന്നവരോട് കുറ്റവാളിയല്ലെന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാന്‍ പറയാനാവില്ല. കുറ്റവാളികളായവര്‍ക്ക് ഈ സര്‍ക്കാര്‍ ഒരു സൗജന്യവും ചെയ്തുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ താന്‍ രാജി വക്കേണ്ട കാര്യമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം രംഗത്തെത്തിയത്.