പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ സംബന്ധിച്ച് വീണ്ടും ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

കോട്ടയം: | WEBDUNIA|
PRO
PRO
പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് യുഡിഎഫില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി. സിഎംപി ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. പരിയാരമടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ യുഡിഎഫുമായി ചര്‍ച്ചക്കില്ലെന്ന് സിഎംപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇടഞ്ഞു നില്‍ക്കുന്ന സിഎംപിയുമായി യുഡിഎഫ് നേതാക്കള്‍ കോട്ടയത്ത് ചര്‍ച്ച നടത്തുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവര്‍ ചര്ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. എംവി രാഘവന്റെ അസാന്നിധ്യത്തിലാണ് ചര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :