ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളി മഞ്ജു വാര്യര്‍ രംഗത്ത്

ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളി മഞ്ജു വാര്യര്‍ രംഗത്ത്

മഞ്ചുവാര്യര്‍, ബി ജെ പി, സുരേഷ് ഗോപി, ജഗദീഷ്, സിദ്ദീഖ് manju varior, bjp, suresh gopi, jagatheesh, siddique
കോഴിക്കോട്| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (10:15 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി മഞ്ജു വാര്യര്‍. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മഞ്ജുവാര്യര്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ വാര്‍ത്ത തെറ്റാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും മഞ്ജുവാര്യര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

മഞ്ജുവാര്യരെ കൂടാതെ തടി മേനകയും തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നുണ്ടെന്ന പ്രചാരണം ഉണ്ടായിരുന്നു. അതേസമയം സുരേഷ് ഗോപിയുടെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിജയസാധ്യതയുള്ള മണ്ഡലത്തിലേക്ക് പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ തിരയുകയാണ് ബി ജെ പി.

ബി ജെ പിയെ കൂടാതെ സിനിമാ താരങ്ങളെ അണിനിരത്തിയുള്ള പോരാട്ടത്തിന് മറ്റ് മുന്നണികളും തയ്യാറെടുക്കുകയാണ്. നടന്മാരായ ജഗദീഷും സിദ്ദീഖും യു ഡി എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ഏറെകുറേ ഉറപ്പായിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :